പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരിവസ്തുക്കളുടെ മുഖ്യ ഇടം പാലക്കാടാണെന്നു കണ്ടെത്തി. ഈ വര്‍ഷം ഇതുവരെ പാലക്കാട് വഴി കടത്താന്‍ ശ്രമിച്ച 280 കിലോ കഞ്ചാവാണ് എക്‌സൈസ് മാത്രം പിടികൂടിയത്. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 288 പേര്‍ അറസ്റ്റിലായി. കൊച്ചി കേന്ദ്രമാക്കിയുളള സംഘമാണ് ലഹരികടത്തിന് പിന്നിലുളളത്.
കഞ്ചാവ്, ആംപ്യൂള്‍, നൈട്രസ്പാം ഗുളികകള്‍ എന്നിവയുള്‍പ്പെടെ പിടികൂടിയതിന് 326 കേസുകളാണ് ഈ വര്‍ഷം ഇതുവരെ പാലക്കാട്ട് എക്‌സൈസ് റജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 288 പ്രതികളെ അറസ്റ്റു ചെയ്തു. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത് പാലക്കാട് വഴിയാണ്. പ്രധാനമായും ട്രെയിന്‍ മാര്‍ഗം. ഇത്തരത്തില്‍ 280 കിലോ കഞ്ചാവാണ് പിടികൂടിയത്. 72 ആംപ്യൂള്‍, 2580 നൈട്രസ്പാം ഗുളികകള്‍, ലക്ഷത്തിലേറെ പാന്‍മസാല പായ്ക്കറ്റുകള്‍.
ഇതരസംസ്ഥാനങ്ങളില്‍ പഠിക്കുന്നവരോ പഠിച്ചവരോ ജോലി ചെയ്യുന്നവരോ കഞ്ചാവ് കടത്തിന്റെ ഭാഗമാകുന്നു. അടുത്തിടെ ഒറ്റപ്പാലം , ഷൊര്‍ണൂര്‍ മേഖലകളില്‍ പിടിയിലായവരെല്ലാം ഇരുപത്തിയഞ്ച് വയസില്‍ താഴെ പ്രായമുളളവരും എഞ്ചിനീയറിങ് വിദ്യാര്‍ഥികളുമായിരുന്നു. മലപ്പുറം , ആലപ്പുഴ , എറണാകുളം ജില്ലകളിലേക്കാണ് പാലക്കാട് വഴി ലഹരിവസ്തുക്കളെത്തിക്കുന്നത്.ഒരു കിലോയില്‍ താഴെ കഞ്ചാവ് പിടികൂടിയാല്‍ വെറും അയ്യായിരം രൂപ പിഴ അടച്ച് പ്രതികള്‍ രക്ഷപെടുന്ന സാഹചര്യമാണ് നിലവിലുളളത്.
Post Your Comments