Latest NewsKeralaNews

തോ​ട്ട ദേ​ഹ​ത്തു​കെ​ട്ടി സ്‌​ഫോ​ട​നം ന​ട​ത്തി യു​വാ​വ് ജീവനൊടുക്കി : മൃ​ത​ദേ​ഹം ചി​ന്നി​ച്ചി​ത​റിയ നിലയില്‍

ഇ​രി​ട്ടി: തോ​ട്ട ദേ​ഹ​ത്ത് കെ​ട്ടി​വ​ച്ചു സ്‌​ഫോ​ട​നം ന​ട​ത്തി യു​വാ​വ് ജീവനൊടുക്കി. വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് വാ​രാ​ന്ത​യോ​ടു ചേ​ര്‍​ന്ന ഭാ​ഗ​ത്തു​വ​ച്ചാ​യി​രു​ന്നു സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്. ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ര​ക്ത​വും വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​വ​രെ ചി​ത​റി​യ​നി​ല​യി​ലാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗം ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും ചെ​യ്തു. ക​രി​ങ്ക​ല്‍ പൊ​ട്ടി​ക്കു​ന്ന തൊ​ഴി​ലാ​ളി​യാ​ണ് റോ​ണി​സ്. സ്ഫോ​ട​ന​ത്തി​ന്‍റെ തീ​വ്ര​ത​യി​ൽ റോ​ണി​സി​ന്‍റെ മൃ​ത​ദേ​ഹം ചി​ന്നി​ച്ചി​ത​റി.

അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജി​നു സ​മീ​പ​ത്തെ പ​ടി​ഞ്ഞാ​റെ​പീ​ടി​ക​യി​ല്‍ റോ​ണി​സ് (36) ആ​ണ് മ​രി​ച്ച​ത്. വൈകുന്നേരം മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​യെ​യും ര​ണ്ടു മ​ക്ക​ളെ​യും രാ​വി​ലെ​ത​ന്നെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു​വി​ട്ടി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന റോ​ണി​യു​ടെ മാ​താ​പി​താ​ക്ക​ളെ സ​മീ​പ​ത്ത് നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ലേ​ക്കും പ​റ​ഞ്ഞു​വി​ട്ട​തി​നു​ശേ​ഷ​മാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button