ആറന്മുള: മണ്ഡലപൂജക്ക് ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ 63ൽ പരം ക്ഷേത്രങ്ങളിലേ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 25 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. 26നാണ് ശബരിമലയിൽ മണ്ഡലകാലത്തിന് സമാപ്തി കുറിച്ച് മണ്ഡലപൂജ നടക്കുക.
പുലർച്ചെ 5 മണിയ്ക്കാണ് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ തങ്കയങ്കി ദർശനം ഒരുക്കിയത്.ഏഴുമണിയോടെ തങ്കയങ്കി പ്രത്യേകം തയ്യാറാക്കിയ രഥത്തിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൻ സായുധ പോലിസിന്റെ കനത്ത സുരക്ഷയിലാണ് ഘോഷയാത്ര.
Post Your Comments