Latest NewsKeralaNews

പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍; ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ഇന്ന്

ചെന്നൈ: പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനല്‍ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇന്ന് വിധി പറയും. ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലെ ജസ്റ്റിസ് എം.എസ്.നമ്പ്യാരുടെ സിംഗിള്‍ ബെഞ്ചാണ് വിധി പറയുക. പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിന് എതിരായി സമര സമിതി നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുന്നത്.

കേസുമായി ബന്ധപ്പെട്ട വിദഗ്ധാംഗമില്ലാതെ, ജുഡീഷ്യല്‍ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആക്ടിലെ ചട്ടം. എന്നാല്‍ ന്യായാധിപരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളില്‍ സിംഗിള്‍ ബെഞ്ചിന് വിധി പറയാമെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രഖ്യാപനം അനസരിച്ചാണ് എല്‍എന്‍ജി ടെര്‍മിനലുമായി ബന്ധപ്പെട്ട് ഇന്ന് വിധി പറയുക.

ടെര്‍മിനലിന് വേണ്ടി നിലവില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതികാനുമതി അനുസരിച്ചല്ലെന്നും അതിനാല്‍ പുതുവൈപ്പിനിലെ തീരദേശ മേഖലയില്‍ വന്‍ തോതില്‍ പരിസ്ഥിതി നാശം ഉണ്ടാക്കുന്ന പദ്ധതി തടയണമെന്നാണ് സമരസമിതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button