ഇസ്ലാമാബാദ്: കാഷ്മീരിനെ പലസ്തീനോടു താരതമ്യപ്പെടുത്തി പാക്കിസ്ഥാന്. യുഎന്‍ രക്ഷാസമിതിയില്‍. പലസ്തീനിലെയും കാഷ്മീരിലെയും ജനങ്ങള്‍ അധിനിവേശ ശക്തികളില്‍നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുകയാണെന്നും ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ലോകം തയാറാകുന്നില്ലെന്നും പാക്കിസ്ഥാന്റെ സ്ഥിരം യുഎന്‍ പ്രതിനിധി മലീഹ ലോധിയാണു പരാമർശം നടത്തിയത്.
ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി പശ്ചിമേഷ്യയെ കൂടുതല്‍ കുഴപ്പത്തിലേക്കു തള്ളിവിടുമെന്നും ലോധി അഭിപ്രായപ്പെട്ടു. കാഷ്മീര്‍ വിഷയം പാക്കിസ്ഥാന് യുഎന്നില്‍ ഉന്നയിക്കുന്നത് പതിവായിരിക്കുകയാണെന്നും എന്നാല്‍ മറ്റൊരു രാജ്യത്തില്‍നിന്നും തങ്ങൾക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments