Latest NewsIndiaNews

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല: കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ഓഖി ചുഴലിക്കാറ്റ് മൂലമുണ്ടായ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തള്ളിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് പാർലമെന്റിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ ഇക്കാര്യം അറിയിച്ചത്.

ഓഖി ചുഴലിക്കാറ്റ് ദുരന്തം നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ല. എന്നാൽ കേന്ദ്രസർക്കാർ സാഹചര്യത്തെ അതീവ ഗുരുതരമായാണ് കാണുന്നത്. സംസ്ഥാനങ്ങൾക്കു ലഭ്യമായ എല്ലാ മുന്നറിയിപ്പുകളും നൽകിയിരുന്നു. കേരളത്തിൽ ചുഴലിക്കാറ്റിൽപെട്ട് 74 പേർ മരിക്കുകയും 215 പേരെ കാണാതായെന്നും രാജ്നാഥ് സഭയെ അറിയിച്ചു.

സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഓഖി ചുഴലിക്കാറ്റ് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഖി ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വീഴ്ചപറ്റിയെന്ന് കെ.സി. വേണുഗോപാല്‍ ലോക്സഭയിൽ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button