വാരാണസി: സ്ത്രീധനം നൽകാത്തതിന്റെ പേരിൽ നവവധുവിനെ ചുട്ടുകൊന്നു. ജൂലഹപൂർ ഗ്രാമത്തിലാണ് സംഭവം. സ്ത്രീധന പീഡനത്തെ തുടർന്നുള്ള മരണത്തിന് യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ശ്വേത എന്ന യുവതിയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ ഉടൻ തന്നെ ഭർത്താവായ വികാസ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും ശ്വേതയുടെ അച്ഛൻ വ്യക്തമാക്കുന്നു.
വ്യഴാഴ്ച രാത്രിയാണ് യുവതിയെ പൊള്ളലുകളോടെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌തത്. തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി മൊഴി നൽകി. തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിനെയും ബന്ധുക്കളെയും ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments