ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ 2020 ൽ രാജ്യത്ത് 10 കോടി പുതിയ തൊഴിൽ സാധ്യത സൃഷ്ടിക്കുമെന്ന് നീതി ആയോഗ്.കേന്ദ്രസര്‍ക്കാരിന്റെ കര്‍മ്മ പദ്ധതിയായ മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ സമീപ വര്‍ഷങ്ങളായി നിരവധി പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇത് കൂടാതെ രാജ്യത്ത് നിക്ഷേപ അവസരങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് നീതി ആയോഗ് ഡയറക്ടര്‍ ജനറല്‍ ഡിഎംഇഒ അനില്‍ ശ്രീവാസ്തവ പറഞ്ഞു.
സാങ്കേതിക വിപ്ലവത്തിന്റെ മധ്യത്തിലാണ് നമ്മള് നില്‍ക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ സാങ്കേതികതയുടെ സംയോജനമാണ് നടക്കുന്നത്. 2020 ആകുമ്പോഴേക്കും പുതിയ പത്തു കോടി ജോലികള്‍ സൃഷ്ടിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2020 ആകുമ്പോഴേക്കും രാജ്യത്തെ ഇറക്കുമതി രഹിതമാക്കാനാണ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന ലക്ഷ്യം.ഇലക്ട്രോണിക് ഉല്പ്പന്നനിര്മ്മാണങ്ങള്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ശ്രീവാസ്തവ പറഞ്ഞു.
Post Your Comments