KeralaLatest NewsNews

മോഷ്ടാക്കള്‍ വീട് ലക്ഷ്യമാക്കിയിടുന്ന അടയാളങ്ങള്‍ പലയിടത്തും കാണുന്നു : ജനങ്ങള്‍ പരിഭ്രാന്തിയില്‍

കോട്ടയം: മോഷ്ടാക്കള്‍ വീട് ലക്ഷ്യമാക്കിയിടുന്ന അടയാളങ്ങള്‍ പലയിടത്തും കാണുന്നതായി സൂചന.ഇതോടെ ജനം ഭീതിയിലായി.കഴിഞ്ഞ ദിവസം നട്ടാശേരി ഭാഗത്ത് ചില വീടുകളില്‍ ചില അടയാളങ്ങള്‍ കണ്ടതോടെയാണ് ജനം ഭീതിയിലായത്.നട്ടാശേരി പുത്തേട്ട് കരങ്ങേലിപ്പടി റോഡിന് സമീപം താമസിക്കുന്ന തെങ്ങുംപ്പളളില്‍ ഡോ. പ്രകാശിനി ടോം., മുരിക്കോലി ബാബു എന്നിവരുടെ വീടിന്റെ ഭിത്തിയില്‍ ഇത്തരത്തില്‍ അടയാളം കണ്ടു.

അടയാളങ്ങളെല്ലാം ഒരേ സാദൃശ്യമുളളതാണ്. മൂന്നു വര്‍ഷം മുമ്ബും പ്രകാശിനി ടോമിന്റെ വീട്ടില്‍ മോഷണം നടന്നിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഈ റോഡില്‍ കൂടി ചില നാടോടികള്‍ സഞ്ചരിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇതിന് ശേഷമാണ് വീടിന്റെ ജനല്‍ ഭിത്തിയില്‍ കറുത്ത രണ്ട് അടയാളങ്ങള്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്.വീടുകള്‍ നേരത്തെ കണ്ടു വെച്ചശേഷം രാത്രിയില്‍ മോഷണം നടത്തുന്ന സംഘങ്ങള്‍ സംസ്ഥാനത്തുടനീളം സജീവമാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മോഷണം നടത്തേണ്ട വീടുകള്‍ തിരിച്ചറിയുന്നതിനാണത്രേ ഇത്തരത്തില്‍ അടയാളങ്ങള്‍ പതിപ്പിക്കുന്നത്.സമാനമായി മറ്റ് ചില വീടുകളിലും ഇത്തരത്തിലുളള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കള്‍ എത്തിയതായി സംസ്ഥാന പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ സംഘം ജില്ലയിലും എത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.ഇതേത്തുടര്‍ന്ന് പൊതുജനം കരുതല്‍ നടപടികള്‍ എടുക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിരുന്നു. രാത്രി സമയത്ത്, പുലരും വരെ വീടിന്റെ മുന്‍വശത്തും, അടുക്കള ഭാഗത്ത് നിര്‍ബന്ധമായും െലെറ്റ് ഓഫാക്കാതിരിക്കുക. രാത്രിയില്‍ ആരു കോളിങ്ങ് ബെല്‍ അടിച്ചാലും നിരീക്ഷിച്ച ശേഷം മാത്രം വാതില്‍ തുറക്കുക. ,പരിചയമില്ലാത്തവരാണെങ്കില്‍ വാതില്‍ തുറക്കാതിരിക്കുക.

വീടിന്റെ പുറത്തെ െലെറ്റുകള്‍ അകത്തു നിന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കുക ,സമീപത്തെ പോലീസ് സ്റ്റേഷന്റെയും അയല്‍വാസികളുടെയും നമ്ബര്‍ ഫോണില്‍ രേഖപ്പെടുത്തി വയ്ക്കുക. പകല്‍ സമയത്ത് വീട്ടിലെത്തുന്ന കച്ചവടക്കാരെ പ്രത്യേകിച്ച് അന്യസംസ്ഥാനക്കാരെ പ്രോത്സാഹിപ്പിക്കാതിരിക്കുക. വീട്ടിലും പരിസരത്തും മാരകായുധങ്ങള്‍ ഉപേക്ഷിക്കാതിരിക്കുക. തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസ് പൊതുജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button