KeralaLatest NewsNews

ചരക്ക് സേവന നികുതി നടപ്പാക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസകിനില്ലെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : ജിഎസ്ടി സംവിധാനത്തിനെതിരേ ജനവികാരം ഇളക്കി വിടാനാണ് ധനമന്ത്രി തോമസ് ഐസക്ക് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജി എസ് ടി നടപ്പാക്കിയതിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന്റെ വീട്ടിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

ജിഎസ്ടി വരുന്നതോടെ കേരളത്തിന്റെ നികുതി വരുമാനം പത്ത് ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വളരുമെന്നാണ് തോമസ് ഐസക്ക് നേരത്തെ അഭിപ്രായപ്പെട്ടത്. പിന്നെന്തുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ കാലുമാറുന്നതെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

രാജ്യത്തുടനീളം വിജയകരമായി നടപ്പാക്കിയ ജിഎസ്ടിക്കെതിരെ ജനവികാരം ഇളക്കിവിടാനാണ് ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നത്.നിയമം പ്രാബല്യത്തിലായാലും അത് നടപ്പാക്കാന്‍ ഭരണാധികാരികള്‍ക്ക് ആര്‍ജവമുണ്ടെങ്കിലേ അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തിക്കാനാവൂ. ജി എസ് ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസകിനില്ലെന്നും കുമ്മനം പറഞ്ഞു.

ജിഎസ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി ധനമന്ത്രിക്ക് ഇല്ല. എന്നാല്‍, അത് മറച്ചുവെച്ച്‌ ഈ നിയമത്തെ കുറ്റപ്പെടുത്തുകയാണ് സര്‍ക്കാരെന്ന് കുമ്മനം പറഞ്ഞു. ശക്തമായ ഒരു നിയമം പ്രാബല്യത്തില്‍ വന്നാലും അത് നടപ്പാക്കാനുള്ള ആര്‍ജവം ഭരണാധികാരികള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തിക്കാന്‍സ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button