കറാച്ചി•പാകിസ്ഥാനില്‍ ജീവിക്കുന്ന ഹിന്ദുകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് അവസാനമില്ല. പാകിസ്ഥാനിലെ താര്‍ ജില്ലയില്‍ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റുകയും പിന്നീട് വിവാഹം കഴിപ്പിക്കുകയും ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പെണ്‍കുട്ടിയുടെ അടുത്ത കുടുംബാംഗങ്ങളും ബന്ധുക്കളുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആയുധധാരികളായ മൂന്ന് പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറി തങ്ങളെ ബന്ധികളാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പെണ്‍കുട്ടിയുടെ കുടുംബം ഇസ്ലാംകോട്ട് പ്രസ് ക്ലബിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതായി ഡോണ്‍ ദിനപതം റിപ്പോര്‍ട്ട് ചെയ്യുന്നു.
പെണ്‍കുട്ടിയെ മതംമാറ്റിയ ശേഷം വിവാഹം കഴിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ് ഹീറോ മേഘവാര്‍ ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പോലീസ് സഹായത്തിനെത്തിയില്ല. പെണ്‍കുട്ടിയെ വീണ്ടെടുക്കാന്‍ ലോക്കല്‍ പോലീസ് യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
അതേസമയം, എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പരാതിയില്‍ പറയുന്ന പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടത്തിയതായും താര്‍ എസ്.എസ്.പി അവകശപ്പെട്ടു.
പ്രാദേശിക മതപണ്ഡിതന്‍ നല്‍കിയ മതപരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് പോലീസിന് ലഭിച്ചിട്ടില്ലെന്നും സംരക്ഷണം ആവശ്യപ്പെട്ട് നവദമ്പതികകള്‍ സിന്ധ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എസ്.എസ്.പി വെളിപ്പെടുത്തി.
Post Your Comments