ഒരു സെൽഫിയെടുത്തതിന്റെ പേരിൽ രാജ്യം വിടേണ്ടി വന്നിരിക്കുകയാണ് മിസ് ഇറാഖായി സൗന്ദര്യകിരീടമണിഞ്ഞ സാറ ഇഡന്‍. സാറ ചെയ്ത കുറ്റം കഴിഞ്ഞ മാസം നടന്ന മിസ് യൂണിവേഴ്സ് പേജന്റ് മത്സരത്തിനിടെ മിസ് ഇസ്രയേൽ അഡർ ഗണ്ടേൽസ്മാനുമായി ചേർന്നൊരു സെൽഫിയെടുത്തതാണ്.
ഈ ചിത്രം വർഷങ്ങളായി ഇസ്രയേലുമായി ശത്രുതയുള്ള ഇറാക്കിലെ “രാജ്യസ്നേഹി’കളെയെല്ലാം പ്രകോപിപ്പിച്ചു. ചിത്രം മാറ്റിയില്ലെങ്കിൽ സാറയുടെ തല വെട്ടുമെന്നായി ഭീഷണി. ഇത് അസഹനീയമായതോടെ ഇറാക്കിൽനിന്നു സാറയുടെ കു ടുംബം പലായനം ചെയ്തിരിക്കുകയാണ്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന സാറയെ നേരിട്ടുകിട്ടാതെ വന്നതോടെയാണ് ഇറാക്കിലുള്ള കുടുംബാംഗങ്ങൾക്കു നേരേ പ്രതിഷേധക്കാർ തിരിഞ്ഞത്.
Post Your Comments