അധോലോക നായകനെ സാമൂഹ്യമാധ്യമത്തിലൂടെ പരിഹസിച്ചതിന് 17 കാരനെ അധോലോക സംഘം വെടിവെച്ചു കൊന്നു. യൂ ട്യുബിലും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വന്‍ ഹിറ്റായ വീഡിയോകളിലൂടെ താരമായ യുവാന്‍ ലൂയിസ് ലാഗുണാസ് റൊസാലസ് എന്ന കൗമാരക്കാരനാണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയിലാണ് സംഭവം നടന്നത്.
ലാഗുണ മെക്‌സിക്കോയിലെ ഏറ്റവും ക്രൂരനായ അധോലോക നായകന്‍ എല്‍മാഞ്ചോയ്ക്ക് എതിരേ അശ്‌ളീലവാക്കുകള്‍ ഉപയോഗിച്ച് പരിഹസിച്ച വീഡിയോ പുറത്തു വന്നതിന് തൊട്ടു പിന്നാലെയാണ് കൊല്ലപ്പെട്ടത്.
സിനാലോവയില്‍ യുവാന്‍ ലൂയിസ് ലാഗുണാസ് റൊസാലസ് അപ്പനാരെന്ന് അറിയാതെയാണ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ പയ്യനെ മുത്തശ്ശിയെ ഏല്‍പ്പിച്ച് അമ്മയും കടന്നുകളഞ്ഞു. പതിനഞ്ചാം വയസ്സില്‍ സ്‌കൂളില്‍ നിന്നും ചാടി ജന്മനാട് വിട്ട് തൊട്ടടുത്തുള്ള മുനിസിപ്പാലിറ്റിയായ കുലിയാക്കനിലേക്ക് ചേക്കേറിയ ഇയാള്‍ അവിടെ കാര്‍ കഴുകിയായിരുന്നു ജീവിച്ചിരുന്നത്. സൈബര്‍ സ്‌പേസില്‍ സ്വന്തമായി ലാഗുണ പേരിട്ടിരുന്നത് തന്നെ ദത്തെടുത്ത നഗരത്തിന്റെ പേര് കൂടി ചേര്‍ത്ത് ‘പൈറേറ്റ്‌സ് ഓഫ് കുലിയാക്കന്‍’ എന്നായിരുന്നു.
Post Your Comments