Latest NewsNewsIndia

സഭയെ അപഹാസ്യമാക്കരുത്: കോൺഗ്രസിന് ഉപരാഷ്ട്രപതിയുടെ താക്കീത്:

ന്യൂഡല്‍ഹി: രാജ്യസഭ നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതിനെതിരെ കോണ്‍ഗ്രസിന് രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ ശാസന. കോണ്‍ഗ്രസിന്റെ ബഹളം മൂലം രണ്ടുതവണയാണ് രാജ്യസഭ നിര്‍ത്തിവെച്ചത്. ആദ്യം ശൂന്യവേളയില്‍ സഭയുടെ നടുത്തളത്തില്‍ കയറി പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പിന്നീട് ചോദ്യോത്തരവേളയിലും ഇതേ കാര്യങ്ങള്‍ തന്നെ അരങ്ങേറി.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മന്‍മോഹന്‍ സിങ്ങിനെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നത്. പ്രതിപക്ഷ അംഗങ്ങളോട് ശാന്തരാകാന്‍ വെങ്കയ്യ നായിഡു ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷാംഗങ്ങള്‍ അവരുടെ ഇരിപ്പിടങ്ങളിലേയ്ക്ക് തിരിച്ചുപോകുവാനോ ബഹളം അവസാനിപ്പിക്കുവാനോ തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് വെങ്കയ്യ നായിഡു ശക്തമായി പ്രതിപക്ഷത്തെ ശാസിച്ചത്. ‘ഇത് പാര്‍ലമെന്റാണ്, ഇത് രാജ്യസഭയാണ്, ചോദ്യോത്തരവേള നിര്‍ത്തിവെക്കുന്ന പ്രശ്‌നമുദിക്കുന്നില്ല, സഭയെ അപഹാസ്യമാക്കരുത്. അത് തെറ്റായ സന്ദേശമായിരിക്കും നല്‍കുന്നത്’ എന്ന് അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button