ന്യൂഡല്‍ഹി: 2 ജി സ്പെക്ട്രം അഴിമതി കേസുകളിലെ വിധി ഇന്ന്. മുന്‍ ടെലികോം മന്ത്രി എ രാജയടക്കം നിരവധി പേരാണ് കേസില്‍ പ്രതിപട്ടികയിലുള്ളത്. മൂന്ന് കേസുകളിലാണ് പട്യാല പ്രത്യേക സിബിഐ കോടതി വിധിക്കുക. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് ആറര വര്‍ഷം പിന്നിട്ട ശേഷമാണ് കേസിലെ വിധി വരുന്നത്.
മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ രാജ്യസഭാംഗവും കരുണാനിധിയുടെ മകളുമായ കനിമൊഴിയുടെയും രാഷ്ട്രീയഭാവി നിശ്ചയിക്കുന്ന വിധികൂടിയാണ് ഇന്ന് ഡല്‍ഹി പട്യാല കോടതി പറയുക.
2ജി സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസില്‍ സി.ബി.ഐ അന്വേഷണം നടന്നത്.
പട്യാല കോടതി ജഡ്ജി ഒ.പി സെയ്നിക്ക് മുന്‍പാകെ മൂന്ന് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പരിഗണനക്ക് വന്നിരുന്നത്. മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതില്‍ ക്രമക്കേടുണ്ടായെന്ന് ചൂണ്ടിക്കാട്ടി 2007ലാണ് അന്വേഷണം തുടങ്ങിയത്.
Post Your Comments