മാലദ്വീപ്: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ പുതിയ വഴിത്തിരിവ്. മാലിദ്വീപ് സ്വദേശികളായ മറിയം റഷീദ, ഫൗസിയ ഹസ്സന് എന്നിവരെ പോലീസ് പിടികൂടുന്നതോടെയാണ് ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ തുടക്കം. കെ കരുണാകരന്റെ കാലത്ത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധം മൂര്‍ദ്ധന്യത്തിലെത്തിയപ്പോഴാണ് ചാരക്കേസ് തുടക്കം കുറിച്ചത്. നമ്പി നാരായണന് എന്ന ശാസ്ത്രജ്ഞന്റേയും കെ കരുണാകരനെന്ന രാഷ്ട്രീയ നേതാവിന്റെ പതനത്തിന് ചാരക്കേസ് വഴി തുറന്നു. ചാരക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പുതിയ മാനം നല്കി കേസിലെ പ്രതിയായ മാലിദ്വീപുകാരി ഫൗസിയ ഹസ്സന് നടത്തിയ ചില വെളിപ്പെടുത്തലുകള്‍ പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്ത് വിട്ടു.
ചാരക്കേസ് കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കണ്ടെത്തപ്പെട്ടതാണ്. എങ്കിലും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ചാരക്കേസ് അവസാനിപ്പിക്കുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ ഡോ. ശശികുമാറും ഡോ. നമ്പി നാരായണനും ചാരവനിതകളായ മറിയം റഷീദയ്ക്കും ഫൗസിയ ഹസ്സനും ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് സാങ്കേതിക വിദ്യ ചോര്‍ത്തി നല്കി എന്നതായിരുന്നു ആരോപണം. ചാരക്കേസിന്റെ പേരില്‍ നമ്പി നാരായണനും കെ കരുണാകരനും ക്രൂരമായി ക്രൂശിക്കപ്പെട്ടു. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പുറത്ത് പോകണ്ടതായി വന്നു.
Post Your Comments