Latest NewsNewsInternational

കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിലേറ്റുന്ന വിഷയത്തിൽ പാകിസ്ഥാന്റെ പ്രതികരണം ഇങ്ങനെ

ഇസ്ലാമാബാദ്: ചാരനെന്ന് ആരോപിച്ച്‌ തടവിലിട്ടിരിക്കുന്ന മുന്‍ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ ധൃതി പിടിച്ച്‌ തൂക്കിലേറ്റില്ലെന്ന് പാകിസ്ഥാന്‍. കുല്‍ഭൂഷണ്‍ ജാദവിനെ ജയിലിലെത്തി കാണാന്‍ അദ്ദേഹത്തിന്റെ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി ലഭിച്ചിരുന്നു. കുല്‍ഭൂഷണ്‍ ജാദവിനെ ഉടനടിയൊന്നും തൂക്കിലേറ്റില്ലെന്നും അദ്ദേഹത്തിന്റെ ദയാഹര്‍ജി ഇപ്പോഴും പരിഗണനയിലാണെന്നും പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി. കുല്‍ഭൂഷണിന്റെ അമ്മയ്ക്കും മാതാവിനും പാകിസ്ഥാനിലെത്താന്‍ അനുമതി നല്‍കിയത് മതവിശ്വാസവും മനുഷ്യത്വവും മാത്രം പരിഗണിച്ചാണെന്നും അദ്ദേഹം പറയുകയുണ്ടായി.

പാക് സൈനിക കോടതി വിധിച്ച വധശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പുള്ള അവസാന കൂടിക്കാഴ്ചയാണിതെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് വിശദീകരണവുമായി പാകിസ്ഥാൻ രംഗത്തെത്തിയത്. വിദേശകാര്യ മന്ത്രാലയത്തില്‍ വച്ചായിരിക്കും കുടുംബാംഗങ്ങളും കുല്‍ഭൂഷണുമായുള്ള കൂടിക്കാഴ്ചയെന്നും ഇതിന് ശേഷം മാദ്ധ്യമങ്ങളെ കാണാന്‍ ഇരുവര്‍ക്കും അനുമതി നൽകിയിട്ടുണ്ടെന്നും മുഹമ്മദ് ഫൈസല്‍ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button