ഇസ്ലാമാബാദ്: തടവില്‍ കഴിയുന്ന 291 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ മോചിപ്പിക്കാനൊരുങ്ങി പാകിസ്ഥാൻ. വാഗാ അതിര്‍ത്തി വഴി ഡിസംബര്‍ 29, ജനുവരി എട്ട് തീയതികളിലായി മത്സ്യതൊഴിലാളികളെ വിട്ടയയ്ക്കുന്നതെന്ന് പാക് വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ച കുറ്റത്തിനാണ് ഇവർ പിടിയിലായത്.
കണക്കുകള്‍ പ്രകാരം 527 ഓളം ഇന്ത്യന്‍ മത്സ്യതൊഴിലാളികളടക്കം 996 വിദേശികൾ പാകിസ്ഥാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് 68 മത്സ്യതൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചിരുന്നു.
Post Your Comments