മണിക്കൂറില്‍ 387 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഹൈപ്പര്‍ ലൂപ്പുകള്‍ പരീക്ഷണം വിജയിച്ചു. ഇപ്പോഴത്തെ വേഗത പ്രകാരം തിരുവനന്തപുരത്തുനിന്നും കാസര്‍കോട് വരെ എത്താന്‍ ഇവയെടുക്കുന്നത് വെറും ഒന്നര മണിക്കൂര്‍ സമയം മാത്രം. മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഈ റെക്കോര്‍ഡ് കുറിച്ചത്. 2019ഓടെ ഇത് പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 16 ചക്രങ്ങളിലായി അലുമിനിയം കൊണ്ട് നിര്‍മ്മിച്ച ക്യാബിനിലാണ് യാത്ര ചെയ്യുന്നത്. ഇലക്‌ട്രോ മാഗ്നെറ്റിന്റെ സഹായത്തോടെയുണ്ടാകുന്ന മര്‍ദ്ദം ഉപയോഗിച്ചാണ് ഹൈപ്പര്‍ ലൂപ് പ്രവര്‍ത്തിക്കുന്നത്. ഒരു തോക്കില്‍ നിന്നും പുറത്തേക്കു തെറിക്കുന്ന വെടിയുണ്ടയുടെ വേഗത്തിലായിരിക്കും ഇതിനുള്ളത്.
ഹൈപ്പര്‍ലൂപ് ഒരു യാത്രാ ഉപാധിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ യാത്രാ ഉപാധി ഇതായിരിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അമേരിക്കന്‍ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് വര്‍ഷത്തോളമായി ഇതിന്റെ പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍. വിര്‍ജിന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 50 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ഇതിനായി അദ്ദേഹം മുടക്കിയിട്ടുമുണ്ട്.
Post Your Comments