പ്രവാസികളുള്‍പ്പടെ ദുബായിയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. 2020തോടു കൂടി അബുദാബിയ്ക്കും ദുബായ്ക്കും മദ്ധ്യേ ഹൈപ്പര്‍ലൂപ്പില്‍ കുതിയ്ക്കാം. അതിവേഗ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം നടപ്പാലാക്കുവാനുള്ള കരാര്‍ അള്‍ഡാര്‍ പ്രോപ്പര്‍ട്ടീസും ഹൈപ്പല്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയും ബുധനാഴ്ച്ച ഒപ്പുവച്ചിരുന്നു. ഇതോടെ ദുബായിയേയും ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് ലോകത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് സംവിധാനം പ്രവര്‍ത്തനമാരംഭിക്കും. ഏകദേശം 10 ബില്യന്‍ ദിര്‍ഹം മുതല്‍മുടക്കിലാണ് ഹൈപ്പര്‍ലൂപ്പ് നിലവില്‍ വരുന്നത്. 10 കിലോമീറ്റര്‍ നീളമുള്ള ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്‌റെ നിര്‍മ്മാണം 2020 ല്‍ നടക്കാനിരിക്കുന്ന ദുബായ് എസ്‌ക്‌പോയ്ക്ക് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ഹൈപ്പര്‍ലൂപ്പ് കമ്പനി ചെയര്‍മാന്‍ ബിബോപ്പ് ഗ്രേസ്ത പറഞ്ഞു.
രണ്ടാം ഘട്ട പ്രോജക്ട് യുഎഇയില്‍ നിന്നും സൗദി അറേബ്യയിലേക്കാണ് വരുന്നതെന്നും ഇത് അബുദാബി, അല്‍എയ്ന്‍, ദുബായ്, റിയാദ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുമെന്നും ഹൈപ്പര്‍ലൂപ് അധികൃതര്‍ പറയുന്നു. ഹൈപ്പര്‍ലൂപ്പ് നിര്‍മ്മാണത്തിന്‌റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയെന്നും കഴിഞ്ഞ ഒരു വര്‍ഷമായി സാധ്യതാപഠനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തി അബുദാബി ഗതാഗത വകുപ്പുമായി ചര്‍ച്ച നടത്തിയെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഹൈപ്പര്‍ലൂപ്പ് ഗതാഗതം ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഹൈപ്പര്‍ലൂപ്പ് കമ്പനി സിഇഒ ഡിര്‍ക്ക് അല്‍ബോണ്‍ പറഞ്ഞു.
Post Your Comments