അബുദാബി: യു എ ഇ-യിലെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്നതിന് ഭരണകൂടം പ്രഖ്യാപിച്ച അതിവേഗ ട്രെയിനായ ഹൈപ്പര്‍ലൂപ് യാഥാര്‍ഥ്യമാകുന്നതിന് വന്‍തുക ചെലവ് വരുമെന്ന് വെളിപ്പെടുത്തല്‍. അബുദാബി-ദുബായിയെ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കാനുദ്ദേശിക്കുന്ന ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന് ഒരു കിലോമീറ്ററിന് മാത്രം നിര്‍മാണച്ചെലവ് രണ്ടുമുതല്‍ നാല് കോടി ഡോളര്‍ വരെ വരുമെന്ന് ഹൈപ്പര്‍ലൂപ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജീസ് ചെയര്മാന് ബിബോപ് ഗ്രിസ്റ്റ വെളിപ്പെടുത്തി.
യു എ ഇ വാര്‍ത്താ ഏജന്‍സിയായ ‘വാം’ ന് നല്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹൈപ്പര്‍ലൂപിന്റെ ആദ്യ പാസഞ്ചര്‍ ബോഗികളുടെ നിര്‍മാണം സ്പെയിനില്‍ പൂര്‍ത്തിയായെന്നും ഉടന്‍ ഫ്രാന്‍സില്‍ എത്തിച്ച ബോഗികള്‍ അസംബിള്‍ ചെയ്ത് അവിടെ പരീക്ഷണയോട്ടം നടത്തി വിജയം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇത് യു എ ഇ-യിലേക്ക് കൊണ്ടുവരികയുള്ളൂവെന്ന് അദ്ദേഹം വെളിപ്പെടുത്തി. വ്യാപാരാടിസ്ഥാനത്തില്‍ ഹൈപ്പര്‍ലൂപ് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ രാജ്യമാണ് യു എ ഇ.
Post Your Comments