ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ കേരളാ ടീമിനു എതിരെ കൈയേറ്റം നടന്ന സംഭവത്തില്‍ ഹരിയാന കേരളത്തോട് മാപ്പ് ചോദിച്ചു. കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നു ഹരിയാന ഡിഇഒ അറിയിച്ചു. ദേശീയ സ്‌ക്കൂള്‍ മീറ്റില്‍ കേരളാ ടീമിനു എതിരെയായിരുന്നു ഹരിയാന താരങ്ങളുടെ അതിക്രമം. കേരളാ ടീമിന്റെ ക്യാമ്പില്‍ എത്തിയായിരുന്നു ഹരിയാന താരങ്ങളുടെ ആക്രമണം. കേരളത്തിന്റെ ടീം നായകനായ പി. അജിത് ഉള്‍പ്പെടയുള്ളവര്‍ക്കു മര്‍ദനമേറ്റു. സംഭവത്തില്‍ കേരളം പരാതി നല്‍കി. കുറ്റക്കാരെ അയോഗ്യക്കാരണമെന്നു കേരളം ആവശ്യപ്പെട്ടു. മീറ്റില്‍ കേരളം ആദ്യ സ്ഥാനം നേടിയതിനു പിന്നിലായിരുന്നു ആക്രമണം.
Post Your Comments