Latest NewsKeralaNews

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട

ആലുവ: പത്തുകിലോ കഞ്ചാവുമായി മൈസൂര്‍ സ്വദേശി ആലുവയിൽ എക്‌സൈസി​ന്റെ പിടിയിൽ. ആലുവ റെയില്‍വേ സ്‌ക്വയറില്‍ നിന്നാണു സഈദ് ഇര്‍ഫാൻ (30) എന്ന യുവാവിനെ പിടികൂടിയത്. മൈസൂരില്‍ നിന്നാണു കഞ്ചാവ് കൊണ്ടുവന്നതെന്ന്​ ഇയാള്‍ മൊഴി നല്‍കി. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ക്ക് എത്തിച്ചതിനു ശേഷമുള്ള ചരക്കാണിതെന്നാണു എക്‌സൈസിന്റെ സംശയം.

കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെയുള്ള ജില്ലകളില്‍ ഇയാള്‍ക്ക് ഏജൻറുമാരുണ്ട്. പ്രതിയെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരികയാണ്​. ഈ ഇടപാടില്‍ ഉന്നതരായ മറ്റ് കച്ചവടക്കാരുണ്ടോയെന്ന് അറിയാനുള്ള ശ്രമത്തിലാണു ഉദ്യോഗസ്ഥര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button