ജയ്പൂര്‍•രാജസ്ഥാനിലെ ജയ്പൂരില്‍ ഹിന്ദു ഗ്രന്ഥമായ ഭഗവത്‌ഗീതയെ അധികരിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയത് നാല് മുസ്ലിം വിദ്യാര്‍ത്ഥികള്‍. അക്ഷയ പാത്ര ഫൌണ്ടേഷന്‍ ജയ്പൂരില്‍ സംഘടിപ്പിച്ച ഗീത ഫെസ്റ്റിലാണ് മത്സരങ്ങള്‍ നടന്നത്. ഡിസംബര്‍ 20 ന് നടന്ന ചടങ്ങില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വാസുദേവ് ദേവ്നാനി വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗീതയെ അടിസ്ഥാനമാക്കിയ ഉപന്യാസ മത്സരത്തില്‍ നദീം ഖാന്‍ എന്ന 10 ാം ക്ലാസ് വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടി. സംസ്കൃത ഗീതോച്ചാരണ മത്സരത്തില്‍ മസിദ് ഖാന്‍, ജഹീന്‍ നഖ്‌വി, സോറാബിയ നഖ്‌വി തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥാനങ്ങള്‍ നേടിയതായും ഫൌണ്ടേഷന്‍ അറിയിച്ചു.
“എന്റെ മകന് സംസ്കൃതത്തില്‍ അതിയായ താത്പര്യമുണ്ട്. അവന്‍ അത് വായിച്ചുകൊണ്ടേയിരിക്കുന്നു. എന്റെ നാല് കുട്ടികളില്‍ ഇളയമകനായ അവന്‍ മാത്രമാണ് സ്കൂളില്‍ പോകുന്നത്. അവന്റെ ആഗ്രഹം ശാസ്ത്രഞ്ജനാകുക എന്നതാണ്”- നദീം ഖാന്റെ പിതാവ് അഷ്ഫാഖ് ഖാന്‍ പറഞ്ഞു. തൊഴിലാളിയാണ് അദ്ദേഹം.
ജഹീന്‍ നഖ്‌വി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും കസിന്‍ സഹോദരി സോറാബിയ നഖ്‌വി നാലാം ക്ലാസിലുമാണ്. സംസ്കൃതത്തിലുള്ള ഗീതോച്ചാരണ മത്സരത്തില്‍ ഇരുവരും മൂന്നാം സ്ഥാനം നേടി.
ജയ്പൂര്‍ ജില്ലയിലെ 80,000 ത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.
ആധുനിക കാലത്തിലെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഗീത നല്‍കുന്നതെന്ന് അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
Post Your Comments