ഫിലിപ്പീൻസ് ഫെറി തകർന്നു. 251 യാത്രക്കാരുമായി പോയ ബോട്ടാണ് മോശം കാലാവസ്ഥയെ തുടർന്ന് മറിഞ്ഞത്. വ്യാഴ്ച്ച മനിലയിൽ ഒരു ദ്വീപിനു സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. 4 പേർ കൊല്ലപ്പെട്ടു. 140 പേരെ രക്ഷപെടുത്തി.
കപ്പൽ ഗാർഡ്, പട്ടാള ഹെലികോപ്റ്ററുകൾ തുടങ്ങിയവയുടെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആഭ്യന്തര റേഡിയോ വഴിയാണ് 4 പേർ മരിച്ചെന്നും 140 പേരെ രക്ഷപെടുത്തിയെന്നുമുള്ള വാർത്ത വന്നത്. പക്ഷെ ഇക്കാര്യത്തിൽ സ്ഥീരീകരണം ആയിട്ടില്ല. മരണങ്ങൾ സംഭവിച്ചെങ്കിലും കൃത്യമായ വിവരം പുറത്തുവന്നിട്ടില്ലെന്ന് അധികൃതർ പറയുന്നു.
ഫിലിപ്പീൻസിലെ പല ദ്വീപുകളിലും ബോട്ട് അപകടം സാധാരണമാണെന്നും പലപ്പോഴും അമിത ഭാരം മൂലമാണ് ഇത് മുങ്ങുന്നതെന്നും അധികൃതർ പറയുന്നു. പക്ഷെ ഇത്തവണ ബോട്ട് മുങ്ങിയത് അമിത ഭാരം കൊണ്ടല്ല. ഈ ബോട്ടിനു 280 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടായിരുന്നു.
Post Your Comments