Latest NewsKeralaNews

മത്സ്യഫെഡ് ഉത്പന്നങ്ങളുടെ പ്രത്യേക വില്‍പന: സംസ്ഥാനതല ഉദ്ഘാടനം നാളെ

ക്രിസ്മസ് പുതുവത്സര ആഘോഷത്തില്‍ മത്സ്യഫെഡ് മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പന നാളെ മുതല്‍ 2018 ജനുവരി മൂന്ന് വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ വസതിയില്‍ മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും.

ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടു ഫീസ്റ്റ് ഓഫ് സെവന്‍ ഫ്രഷ് ഫിഷസ് ഉള്‍പ്പെടെ നിരവധി കോമ്പോകിറ്റുകള്‍ മത്സ്യഫെഡ് ഫിഷ്മാര്‍ട്ട് വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ഏഴ് തരം മത്സ്യ വിഭവങ്ങള്‍ അടങ്ങിയ ഫീസ്റ്റ് ഓഫ് സെവന്‍ ഫ്രഷ് ഫിഷസ് കിറ്റിന് 2000 രൂപയ്ക്കും മറ്റ് കോമ്പോ കിറ്റുകള്‍ 1000, 500 രൂപ നിരക്കുകളിലും മത്സ്യഫെഡ് ഫിഷ്മാര്‍ട്ടുകള്‍ വഴി ലഭിക്കും. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് വിവിധ ജില്ലകളിലെ ഫിഷ്മാര്‍ട്ടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലവും ബന്ധപ്പെടുന്നതിനുളള ഫോണ്‍ നമ്പരും ചുവടെ:

തിരുവനന്തപുരം: വികാസ്ഭവന്‍, പാളയം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപം (9526041245, 9526041320). അന്തിപ്പച്ച ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട്(9526041090). കൊല്ലം: പൊടിയാടി, കോന്നി, പത്തനാപുരം, കോഴഞ്ചേരി, ശക്തികുളങ്ങര (9526041293). കോട്ടയം: അയര്‍കുന്നം, ഈരാറ്റുപേട്ട, കഞ്ഞിക്കുഴി, കാഞ്ഞിരപ്പളളി, കുറുവിലങ്ങാട്, പുതുപ്പളളി, പാല, പാമ്പാടി, തിരുവാതുക്കല്‍, വാകത്താനം, നെടുങ്കുന്നം (9526041296). എറണാകുളം: ചെട്ടിച്ചിറ, ഹൈക്കോടതിക്ക് സമീപം, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്പാക്കുട, പനമ്പളളി നഗര്‍, പിറവം, തേവര (9526041115). തൃശൂര്‍: അമല നഗര്‍( 9526041397). കോഴിക്കോട്: അരയിടത്ത് പാലം, തിരുവണ്ണൂര്‍ (9526041499).

shortlink

Related Articles

Post Your Comments

Related Articles


Back to top button