ന്യൂഡൽഹി: തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനവുമായി കേന്ദ്ര വനിതാ, ശിശുവികസന മന്ത്രാലയം. ഷീ-ബോക്‌സ് എന്ന പേരില്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഗവണ്‍മെന്റ് മേഖലയിലെയും, സ്വകാര്യ മേഖലയിലെയും വനിതാ ജീവനക്കാര്‍ക്ക് ഇതിലൂടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാൻ കഴിയുമെന്ന് കേന്ദ്ര വനിതാ, ശിശുവികസന സഹമന്ത്രി ഡോ. വീരേന്ദ്ര കുമാർ രാജ്യസഭയിൽ വ്യക്തമാക്കി. കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റികളുടെ വെളിപ്പെടുത്തലുകള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
Post Your Comments