തിരുവനന്തപുരം: ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കി സംസ്ഥാനത്തെ പത്ത് പോസ്റ്റോഫീസുകള്‍. പ്രധാന നഗരങ്ങളിലെ പോസ്റ്റോഫീസുകളിലാണ് ആധാര്‍ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ആധാറിലെ വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം 109 പോസ്റ്റോഫീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ 10 പ്രധാന പോസ്റ്റോഫീസുകളില്‍ നിലവില്‍ ആധാര്‍ സേവനങ്ങള്‍ ലഭ്യമാണ്. ആധാറിലെ എന്ത് വിവരങ്ങളും പോസ്റ്റോഫീസിലെത്തിയാല്‍ പുതുക്കാനാകും.
അഡ്രസ്, ഫോട്ടോ തുടങ്ങിയവയിലെ തെറ്റുകളെല്ലാം തിരുത്താം. 109 പോസ്റ്റോഫീസുകള്‍ ആധാര്‍ പുതുക്കല്‍ സേവനം നല്കുന്നു. വൈകാതെ കേരളത്തിലെ 1,040 പോസ്റ്റോഫീസുകളില്‍ പൂര്‍ണ തോതില്‍ ആധാര്‍ സേവനം എത്തിക്കാനാണ് തപാല്‍ വകുപ്പിന്റെ ശ്രമം.ആധാറിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. യുണീക്ക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ആധാര്‍ സേവനങ്ങള്‍ നല്‍കുന്നത്.
Post Your Comments