KeralaIndia

ടുജി സ്പെക്ട്രം കേസിലെ കോടതി വിധിയെ കുറിച്ച് കനിമൊഴിയുടെ പ്രതികരണം

ന്യൂഡൽഹി: കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി. ടുജി സ്പെക്ട്രം കേസിൽ എല്ലാ പ്രതികളെയും വെറുതെ വിടുകയും കുറ്റപത്രം റദ്ദാക്കുകയും ചെയ്ത സിബിഐ കോടതി വിധിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കനിമൊഴി.

വികാരപരമായി സൃഷ്ടിച്ചെടുത്ത് കേസാണിതെന്ന് നേരത്തെ തന്നെ ഡിഎംകെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം കോടതിക്ക് മുൻപിലും തങ്ങൾ ആവർത്തിച്ചിരുന്നു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ട്. തനിക്കും പാർട്ടിക്കും വളരെ പ്രധാനപ്പെട്ട ദിവസമാണിതെന്നും ഡിഎംകെ രാഷ്ട്രീയമായി കരുത്താർജിക്കുമെന്നും കനിമൊഴി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button