നീണ്ട കാലത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശര്‍മയും തങ്ങളുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചു. നേരിട്ടെത്തിയാണ് നവ ദമ്പതികൾ പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇരുവരും അദ്ദേഹത്തെ കാണാനെത്തിയ ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴിയാണ് പുറത്ത് വിട്ടത്.
ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്കാനിയില്‍ വച്ചായിരുന്നു കോഹ്ലിയുടെയും അനുഷ്കയുടെയും വിവാഹം. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി ഡിസംബര്‍ 21ന് ഡല്‍ഹിയിലും ഡിസംബര്‍ 26ന് മുംബൈയിലും വിവാഹ വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്.
Post Your Comments