തിരുവനന്തപുരം: തിരുവനന്തപുരത്ത് ആലിംഗന സമരം നടത്താന്‍ ആഹ്വാനം. തിരുവനന്തപുരത്ത് സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ ആലിംഗന ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഫേസ്ബുക്ക് കൂട്ടായ്മയാണ് വ്യത്യസ്തമായ സമരത്തിനു ആഹ്വാനം ചെയ്തത്. ജനുവരി മൂന്നിന് തിരുവനന്തപുരം നഗരത്തില്‍ ആലിംഗന സമരം നടത്താനാണ് പദ്ധതി. ഈ പദ്ധതിക്ക് ‘മെച്ചപ്പെട്ട തലമുറയ്ക്കും മെച്ചപ്പെട്ട അധ്യാപകര്‍ക്കും വേണ്ടി നമുക്ക് കെട്ടിപ്പിടിക്കാം’ എന്ന മുദ്രവാക്യമാണ് സംഘടാകര്‍ നല്‍കിയിരിക്കുന്നത് .
സമയവും സ്ഥലവും പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘടാകര്‍ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് സംഭവം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥികളെ അച്ചടക്കനടപടിയുടെ ഭാഗമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തത്. പെണ്‍സുഹൃത്തിനെ സ്റ്റേജ് പരിപാടി ആശ്ലേഷിച്ചതാണ് സസ്‌പെന്‍ഡ് ചെയാനുള്ള കാരണം.
Post Your Comments