Latest NewsNewsInternational

എയര്‍ ഹോസ്റ്റസുമാര്‍ക്ക് നിയമം അനുസരിച്ച്‌ വസ്ത്രം വേണമെന്ന് മലേഷ്യന്‍ പാര്‍ലമെന്റ്

മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യന്‍ വിമാനത്തിലെ സുന്ദരികളായ എയര്‍ഹോസ്റ്റസുമാര്‍ ശരീയത്ത് നിയമം അനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ച്‌ മലേഷ്യന്‍ പാര്‍ലിമെന്റ് രംഗത്തെത്തിയിരിക്കുന്നു. മലേഷ്യയുടെ ഇസ്ലാമിക സംസ്കാരത്തിന് അനുസൃതമായ വേഷവിതാനമാണ് എയര്‍ഹോസ്റ്റസുമാരും ധരിക്കേണ്ടതെന്ന ആവശ്യം ശക്തമായി പാര്‍ലിമെന്റില്‍ ഉന്നയിച്ച്‌ രംഗത്തെത്തിയിരിക്കുന്നത് സെനറ്ററായ മാറ്റ് യാസിമാണ്.

മറ്റ് നിരവധി സെനറ്റര്‍മാരും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണച്ച്‌ രംഗത്തെത്തിയതോടെയാണ് ഇത് നിയമം ആകുന്നതിനുള്ള സാധ്യത ശക്തമായിരിക്കുന്നത്. നിലവില്‍ എയര്‍ ഏഷ്യന്‍ വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ മലേഷ്യയുടെ ഇസ്ലാമിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നാണ് മാറ്റ് യാസിം പറയുന്നത്.മലേഷ്യന്‍ പാര്‍ലിമെന്റിലെ ഉപരിസഭയായ ഡീവാന്‍ നെഗാരയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. ദി മലേഷ്യന്‍ ഏവിയേഷന്‍ കമ്മീഷന്‍ ഇക്കാര്യം ഗൗരവകരമായി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നും യാസിം ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button