ന്യൂഡല്‍ഹി: ഓഖി ദുരന്തബാധിതര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അരി അനുവദിച്ചു. ഉയര്‍ന്ന നിരക്കില്‍ 3555 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. എന്നാല്‍ യാത്രാ ചെലവു കൂടി പരിഗണിച്ച് ഒരു കിലോ അരി ലഭിക്കാന്‍ 25 രൂപ വരെ നല്‍കേണ്ടിവരും. ഓഖി ബാധിതര്‍ക്ക് ഒരുമാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് നല്‍കി വരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ അരി വരാന്‍ പോകുന്നത്. 77 ശതമാനം പേര്‍ക്കും കേരളം ഇതിനകം സൗജന്യ നിരക്കിലുള്ള അരി നല്‍കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തില്‍ നിന്ന് 3555 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് അനുവദിച്ചെന്ന അറിയിപ്പ് വന്നത്. സംസ്ഥാനത്തിന്റെ പക്കലുണ്ടായിരുന്ന രണ്ടുരൂപ, മുന്നു രൂപ, എട്ടുരൂപ നിരക്കുകളിലുള്ള അരി എടുത്താണ് ഓഖി ബാധിതര്‍ക്ക് നല്‍കിയിരുന്നത്. ഇത് എടുത്തതിന് പകരമായി കേന്ദ്രത്തിന്റെ അരി സൂക്ഷിക്കാമെങ്കിലും ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് കേരളത്തിന് കൂടുതല്‍ ബാധ്യതയുണ്ടാക്കും.
Post Your Comments