ഹൈദരാബാദ്: ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ തിന്നു. ഹൈദരാബാദിലെ ഓസ്മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച 21 വയസുകാരിയുടെ മൃതദേഹമാണ് എലികള്‍ തിന്നതായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോഴാണ് മൃതദേഹത്തില്‍ എലി കടിച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കി.
മൃതദേഹം സുരക്ഷിതമായി ഫ്രീസറിലായിരുന്നു സൂക്ഷിച്ചിരുന്നത്. തിങ്കളാഴ്ച ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം അന്നു തന്നെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. മോര്‍ച്ചറില്‍ കാവല്‍ നിന്നിരുന്ന ജോലിക്കാരോട് എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് അന്വേഷിച്ചു വരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Post Your Comments