Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MenWomenLife StyleUncategorized

പങ്കാളിയെ കൂടുതല്‍ അടുത്തറിയണമെങ്കില്‍ നിര്‍ബന്ധമായും ലൈംഗിക രഹസ്യങ്ങള്‍ അറിഞ്ഞിരിക്കണം

കിടപ്പറയില്‍ എല്ലാ വിഷമതകളും മാറ്റിവയ്ക്കുകയാണ് ആദ്യം വേണ്ടത്. ലൈംഗിതയെപ്പറ്റി വ്യക്തമായ അറിവോ കാഴ്ചപ്പാടോ ഇല്ലാതെ ജീവിതത്തിലേക്ക് കടക്കുന്നവര്‍ പോലും പരസ്പരം സ്നേഹിച്ചും മനസിലാക്കിയും കഴിഞ്ഞുപോയാല്‍ സെക്സും ജീവിതവും തികച്ചും ഒരാഘോഷമാകും. പരസപരം അടുത്തറിയുക, ഓരോ രാത്രിയും ആദ്യരാത്രി പോലെ സമീപിക്കുക, മനസ് മടുക്കാതെ നോക്കുക തുടങ്ങിയവയാണ് ആരോഗ്യപരമായ സെക്സിന് അടിസ്ഥാനം വേണ്ട കാര്യങ്ങള്‍. പുതുമകള്‍ പരീക്ഷിക്കുന്നതില്‍ ഒരിക്കലും മടിക്കരുത്. പുതുമയാണ് സെക്സിന്റെ രസം തന്നെ. എല്ലാ വിഷമങ്ങളും മറന്ന് സെക്സ് ആസ്വദിക്കൂ, ജീവിതം തനിയെ ആസ്വാദ്യമാകും.

പങ്കാളികളുടെ തൃപ്തിയാണ് സെക്സിന്റെ അടിത്തറ. പ്രേമം, ശൃംഗാരം, കാമം എന്നിവയെല്ലാം ഈ തൃപ്തി കണ്ടെത്താനുള്ള ഓരോ പടിയാണ്. ലൈംഗിക ബന്ധത്തില്‍ ഈ തൃപ്തി പരിപൂര്‍ണതയിലെത്തുന്നു എന്നാണ് പറയുക. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതിലും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും സെക്സിന് വലിയ റോളുണ്ട്. പുരുഷന്‍മാരുടെ ലൈംഗിക സ്വഭാവത്തെ എളുപ്പത്തില്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല വ്യത്യസ്ത പുരുഷന്‍മാരുടെ ലൈംഗിക താല്‍പര്യവും വ്യത്യസ്തമാണ്. ഇനി പറയുന്ന കാര്യങ്ങള്‍ പക്ഷേ നിങ്ങളുടെ പുരുഷനെ അടുത്തറിയാന്‍ നിങ്ങളെ സഹായിക്കും.

നിങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല എന്ന് അയാള്‍ ഭയക്കുന്നു: പുരുഷന്‍മാരില്‍ ആദ്യമായി ഉണ്ടാകുന്ന ലൈംഗിക ബന്ധം ഏറെ സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. ഇണയെ തൃപ്തിപ്പെടുത്താന്‍ തനിക്ക് കഴിയുമോ എന്ന ഉത്കണ്ഠ, സെക്സില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പിന്നോട്ട് വലിച്ചെന്നും വരാം. അതിനാല്‍ നിങ്ങളുടെ പൂര്‍ണ്ണ പിന്തുണ പങ്കാളിക്ക് ആവശ്യമാണ്. ആദ്യ ഘട്ടങ്ങളില്‍ സംഭവിക്കുന്ന പരാജയങ്ങള്‍ക്ക് നിങ്ങള്‍ അയാളെ കുറ്റപ്പെടുത്തുന്നതിന് പകരം അടുത്ത തവണ ശരിയാകും എന്ന് സമാധാനിപ്പിക്കുക. നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കുന്നില്ലെങ്കില്‍ അത് പറയുന്നത് ഇണയെ തളര്‍ത്തുന്ന രീതിയിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് തൃപ്തി ലഭിക്കുന്നില്ല എന്ന തോന്നല്‍, തന്റെ ഈഗോ മറച്ച് വയ്ക്കാന്‍ വേണ്ടി ഇണ നിങ്ങളെ കുറ്റപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഇതിനെ ഗൗരവമായി കാണാതെ നിങ്ങള്‍ സംയമനം പാലിക്കണം. അയാളെ സപ്പോര്‍ട്ട് ചെയ്യേണ്ടത് നിങ്ങളല്ലേ?

നിങ്ങള്‍ തൃപ്തയാകുന്നുണ്ടെങ്കില്‍ അത് ഇണയെ അറിയിക്കുക: നിങ്ങള്‍ സെക്സ് ആസ്വദിക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ പുരുഷനെ അറിയിക്കുക. അത് അയാളെ സന്തോഷവാനാക്കും. നിങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു സൂപ്പര്‍മാനാവാനാണ് അയാള്‍ ആഗ്രഹിക്കുന്നത്.
തൃപ്തിപ്പെടുത്താനുള്ള കഴിവ്. എത്ര സെക്സ് ചെയ്താലും മതിയാകാത്ത പെണ്ണുങ്ങളെ പേടിച്ചും സെക്സില്‍ നിന്നും വിട്ടുനില്‍ക്കുന്നവരുണ്ട്. സിനിമകളിലും പുസ്തകങ്ങളിലും കഥകളിലും മറ്റുമാണ് അത്തരത്തില്‍ പെണ്ണുങ്ങളെ പോര്‍ട്രെയ്റ്റ് ചെയ്ത് വെച്ചിരിക്കുന്നത് കൂടുതലായും കാണുക.

സെക്സിനായി കാത്തിരിക്കാന്‍ പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നില്ല: സെക്സ് ചെയ്യാന്‍ നിങ്ങള്‍ തന്നെ മുന്‍ കയ്യെടുക്കാന്‍ മടിക്കേണ്ട. അയാള്‍ അതിനായി കാത്തിരിക്കാന്‍ ഇഷ്ടപ്പെടുന്നുമില്ല. സെക്സ് നിങ്ങളുടെ ബന്ധത്തെ ഊഷ്മളമാക്കാന്‍ സഹായിക്കുന്നു.

ചതി സഹിക്കുന്നവരല്ല പുരുഷന്‍മാര്‍: താന്‍ ചതിക്കപ്പെടുകയാണ് എന്നറിയുന്ന പുരുഷന്‍ ഒരിക്കലും സ്ത്രീക്ക് മാപ്പ് നല്‍കാന്‍ തയ്യാറാകില്ല. ചതി മാത്രമല്ല അവശ്യ സന്ദര്‍ഭങ്ങളില്‍ തനിക്ക് പിന്തുണ നല്‍കാത്ത ഇണയെയും പുരുഷന്‍മാര്‍ വെറുക്കും. അതിനാല്‍ ഒരു ഘട്ടത്തിലും അയാളെ കൈവിടാതിരിക്കുക. അതിന്റെ ഫലം ബെഡ്റൂമിലും പ്രതിഫലിക്കുമെന്ന് തീര്‍ച്ച.

തങ്ങളുടെ ശരീരത്തെ പറ്റിയുള്ള ആകുലതകള്‍ പുരുഷന്‍മാരിലുമുണ്ട്: സ്ത്രീകള്‍ തങ്ങളുടെ സൗന്ദര്യം പ്രതി ആശങ്കപ്പെടുന്ന സ്ഥിതി പുരുഷന്‍മാരിലുമുണ്ട്. കഷണ്ടി, ഉയരക്കുറവ് എന്നിവയെല്ലാം അതിന് കാരണമായേക്കാം. അതിനാല്‍ എത്ര തന്നെ കുറവുകളുണ്ടായാലും നിങ്ങള്‍, നിങ്ങളുടെ ഇണയെ സ്നേഹിക്കുന്നു എന്ന് തുറന്ന് പറയുക. അത് സെക്സ് കൂടുതല്‍ ആസ്വാദ്യകരമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button