കണ്ണൂർ: മാലൂരിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു.ബിജെപി മട്ടന്നൂർ മുൻസിപ്പാലിറ്റി വൈ:പ്രസിഡണ്ട് സുനിൽ, മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് അനീഷ്, മട്ടന്നൂർ മണ്ഡലം പ്രസിഡണ്ട് രാജൻ ചേലേമ്പ്ര എന്നിവർക്കാണ് വെട്ടേറ്റത്.
ബിജെപി പ്രവർത്തകർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. കണ്ണൂരില്‍ പരക്കെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഒരു മാസത്തിനിടെ പതിനഞ്ചോളം ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു . ഒരിടവേളക്ക് ശേഷം കണ്ണൂരില്‍ വീണ്ടും അക്രമം വ്യാപിക്കുകയാണ് .ഇതിനിടെ പ്രമുഖ സി പി എം നേതാക്കളും , കൊലക്കേസ് പ്രതികളും ജില്ലയില്‍ നിന്നും അപ്രത്യക്ഷമായതായും സൂചനയുണ്ട് .
കണ്ണൂരിലെ സിപിഎമ്മില്‍ ഉടലെടുത്തിരിക്കുന്ന വിഭാഗീയത മറച്ചു വയ്ക്കുന്നത്തിന്റെ ഭാഗമായാണ് കണ്ണൂരില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടതെന്നാണ് സൂചന .ആര്‍ എസ് എസ് , ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പുറമെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് നേരെയും അക്രമം നടക്കുന്നുണ്ട് . പയ്യന്നൂര്‍ കാങ്കോല്‍ ആലപ്പടമ്പ് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ കെ നാരായണനു നേരെയും അക്രമം നടന്നു . ഇരു കാലുകള്‍ക്കും പരിക്കേറ്റ നാരായണന്‍ പയ്യന്നൂരില്‍ ആശുപത്രി ചികിത്സയിലാണ് .
Post Your Comments