Latest NewsNewsIndia

പരസ്പരം വഴക്കടിച്ച ഭാര്യമാരെ അതിക്രൂരമായി കൊലപ്പെടുത്തി

ജയ്പൂര്‍: പരസ്പരം വഴക്കടിച്ച ഭാര്യമാരെ അതിക്രൂരമായി കൊലപ്പെടുത്തി. ഭാര്യമാരെ കാറിനുള്ളില്‍ അടച്ച്‌ തീ കൊളുത്തി കൊല്ലുകയായിരുന്നു. സംഭവത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാന്‍ പൊലീസ് മൂന്നു കുട്ടികളുടെ അച്ഛനായ ദീപ റാമിനെയാണ് അറസ്റ്റ് ചെയ്തത്. തീ കൊളുത്തി കൊലപ്പെടുത്തിയത് ദാരിയ ദേവി (25), മാലി ദേവി (27) എന്നിവരെയാണ്. റാം ഈ ക്രൂരകൃത്യം ചെയ്തത് തന്‍റെ മാതാവിന് സന്തോഷകരമായ ജീവിതം നല്‍കുന്നില്ലെന്ന് ആരോപിച്ചാണ്.

ഭാര്യമാരും ദീപ റാമും തമ്മില്‍ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് വഴക്കുണ്ടായത്. സംഭവം കൈയേറ്റത്തിലേക്ക് കടന്നതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം നിര്‍ത്തുകയും ചെയ്തു. ഭാര്യമാരില്‍ ഒരാള്‍ ഈ സമയത്ത് പുറത്തിറങ്ങി പ്രദേശവാസികളോട് സഹായം അഭ്യര്‍ഥിച്ചു. ഇതിൽ കോപിതനായ ഭർത്താവ് ഇവരെ വാഹനത്തിനുള്ളിലേക്ക് തള്ളിയിട്ട ശേഷം ഡോര്‍ പൂട്ടുകയും തീ കൊളുത്തുകയും ആയിരുന്നു. രണ്ടു ഭാര്യമാരും വാഹനത്തിനുള്ളില്‍ വെച്ചു വെന്തു മരിച്ചെന്നും അഡീഷനല്‍ എസ്.പി ബീന്ദ റാം മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button