ChristmasLifestyle

ക്രിസ്തുമസ് വരവായി, വീടൊരുക്കാം 

ആഘോഷങ്ങളുടെ ദിനമാണ് ക്രിസ്തുമസ്. അതുകൊണ്ട് തന്നെ ദീപങ്ങള്‍ക്കും അലങ്കാരങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. കണ്‍ ചിമ്മുന്ന നക്ഷത്രങ്ങളും വർണവിളക്കുകളും കൊണ്ട് വീടലങ്കരിക്കാന്‍ ചില നുറുങ്ങുകള്‍

ക്രിസ്തുമസ് ട്രീ

പൈന്‍, മുള മരങ്ങള്‍ മുറ്റത്തു വെട്ടിയൊതുക്കി വളര്‍ത്തി അതില്‍ ക്രിസ്തുമസ് ട്രീ ഒരുക്കിയിരുന്ന കാലത്ത് നിന്നും നമ്മള്‍ ആര്ട്ടിഫിഷ്യല്‍ കാലത്തേയ്ക്ക് മാറി. മാര്‍ക്കറ്റുകളില്‍ വിവിധ വലുപ്പത്തില്‍ വിലയില്‍ കിട്ടുന്ന ക്രിസ്തുമസ് ട്രീ വാങ്ങി വീട്ടില്‍ വച്ച് അലങ്കരിക്കുന്നവരാണ് നമ്മളില്‍ പലരും. ഈ ആര്‍ട്ടിഫിഷ്യല്‍ ട്രീയ്ക്ക് വീണ്ടും വീണ്ടും ഉപയോഗിക്കാം എന്നൊരു ഗുണമുണ്ട്.

ഇനി ലോ ബഡ്ജെറ്റില്‍ കൌതുകമാര്‍ന്ന രീതിയില്‍ ട്രീ ഒരുക്കുന്നതിനെ കുറിച്ചരിയാം. വീടിന് മുൻഭാഗത്തേക്ക് അഭിമുഖീകരിക്കുന്ന ഭിത്തിയിൽ ആവശ്യത്തിനു വലുപ്പത്തിൽ ക്രേ പേപ്പറുകൾ കൊണ്ട് ഒരു ചതുരം വരയ്ക്കുക. ഇവയ്ക്ക് നടുവിൽ വിപണിയിൽ ലഭ്യമായ ഗ്രീൻ ഗാർലാൻഡ് എന്ന അലങ്കാരം ഒരു ട്രീ പോലെ പതിപ്പിക്കുക. . ഇവയിൽ റെഡ് റിബണുകളും മറ്റു അലങ്കാരങ്ങളും ഒട്ടിച്ചു അലങ്കരിക്കുക. നിങ്ങളുടെ ട്രീ റെഡി.

ക്രിസ്തുമസ് സ്റ്റാര്‍

സ്റാര്‍ ഇല്ലാതെ എന്തു ക്രിസ്തുമസ്. നിരവധി വലിപ്പത്തില്‍ നിറത്തില്‍ മാര്‍ക്കറ്റില്‍ സ്റ്റാറുകള്‍ ലഭ്യമാകും. എന്നാല്‍ കടലാസ് സ്റ്റാറുകളെക്കാള്‍ ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം എല്‍ ഇഡി സ്റ്റാറുകള്‍ക്കാണ്. ത്തിയിൽ ഒട്ടിച്ചു വയ്ക്കുകയോ തൂക്കിയിടുകയോ ചെയ്യാവുന്ന തരത്തിലുള്ള സ്റ്റാറുകള്‍ ലഭ്യമാണ്.

shortlink

Post Your Comments


Back to top button