ഓരോ ക്രിസ്തുമസിനും പുതിയ രീതികൾ പരീക്ഷിക്കുകയാണ് വിപണികൾ. നക്ഷത്രങ്ങളും പുല്‍ക്കൂടും സാന്താക്ലോസും അടക്കമുള്ളവ ക്രിസ്മസ് വിപണിയില്‍ പുതുമ നിറഞ്ഞ മറ്റൊരു വസ്തുകൂടിയുണ്ട് . ഹിറ്റ്‌സിനിമകളുടെ പേരുകളില്‍ ഇറങ്ങിയിരിക്കുന്ന നക്ഷത്രങ്ങള്‍ തന്നെയാണ് ഇത്തവണയും വിപണിയെ കീഴടക്കിയത്. ജിമ്മിക്കി കമ്മലും ബാഹുബലിയും ഒക്കെയാണ് ഇത്തവണത്തെ ട്രന്റ്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പേപ്പര്‍ നക്ഷത്രങ്ങളെ പിന്തള്ളി എല്‍ഇഡി, പ്ലാസ്റ്റിക്, ഫൈബര്‍ നക്ഷത്രങ്ങളും വിപണിയില്‍ കൂടുതലായി എത്തിയിട്ടുണ്ട്. 185 മുതല്‍ 450 വരെയാണ് ഇത്തരം നക്ഷത്രങ്ങളുടെ വില. പെട്ടെന്ന് കേടുവരാത്തതിനാല്‍ വരും വര്‍ഷങ്ങളിലേക്ക് ഇവ സൂക്ഷിച്ചുവയ്ക്കാം എന്നതിനാല്‍ ഈ നക്ഷത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയെന്നു വില്‍പനക്കാര്‍ പറയുന്നു.
വലിപ്പവും വ്യത്യസ്തതയും അടിസ്ഥാനമാക്കി 25 മുതല്‍ 550 വരെയാണു സാധാരണ നക്ഷത്രങ്ങളുടെ വില. പ്ലാസ്റ്റിക് നക്ഷത്രങ്ങള്‍ക്ക് 90 രൂപവരെ വിലയുണ്ട്. അഞ്ചുമുതല്‍ 24 കാലുവരെയുള്ള നക്ഷത്രങ്ങള്‍ ഇത്തവണ വിപണിയിലുണ്ട്. നക്ഷത്രങ്ങള്‍ക്കു ശോഭകൂട്ടാന്‍ വിവധ തരത്തിലുള്ള എല്‍ഇഡി ബള്‍ബുകളും തയ്യാറായി. വലിപ്പവും നിരകളുടെ എണ്ണവും അനുസരിച്ച് ഇതിന്റെ വിലയിലും വ്യത്യാസമുണ്ട്. അഞ്ച് രൂപ വിലയുള്ള കുഞ്ഞന്‍ നക്ഷത്രങ്ങളും വിപണില്‍ എത്തിയിട്ടുണ്ട്.
Post Your Comments