പ്രണയിക്കുന്നത് നമുക്ക് ശാരീരികവും മാനസികവുമായ ഊര്‍ജ്ജവും ഉന്‍മേഷവും തരുന്നു. എന്നാല്‍ പലപ്പോഴും പല കാമുകന്‍മാരും പുറത്തു പറയാന്‍ മടിയ്ക്കുന്ന ചില കാര്യങ്ങളുണ്ടാവും..ബോയ്ഫ്രണ്ടാണ് പക്ഷേ… താന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുന്നെന്നു പറയാന്‍ ബുദ്ധിമുട്ടുള്ള ആണ്‍കുട്ടികള്‍ നമുക്കിടയില്‍ ഒട്ടും കുറവല്ല.
ഒരു പെണ്‍കുട്ടിയുമായി പ്രണയം തുടങ്ങിയാല്‍ അത് ഒഴിവാക്കണമെന്നു തോന്നിയാല്‍ അക്കാര്യം തുറന്നു പറയാന്‍ മടി കാണിക്കുന്നവരാണ് പല ആണ്‍കുട്ടികളും. കാമുകിയെ പലപ്പോഴും തന്റെ സുഹൃത്തുക്കളും ഇഷ്ടപ്പെടണമെന്ന ചിന്താഗതിയാണ് പലപ്പോഴും ഇവര്‍ക്കുണ്ടാവുക. എന്നാല്‍ ഇക്കാര്യം സുഹൃത്തുക്കളോട് പറയാനും ആണ്‍കുട്ടികള്‍ക്ക് മടിയായിരിക്കും.
സുഹൃത്തിനെ സുഹൃത്തായി മാത്രം കണ്ടാല്‍ മതിയെന്ന് കാമുകിമാരോട് ഉപദേശിക്കുന്നവരും കുറവല്ല. തങ്ങളുടെ ബന്ധത്തിന് ആരെങ്കിലും ഇടങ്കോല്‍ ഇടുമെന്ന ഭയം പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ക്കാണ്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് പലപ്പോഴും കാമുകിയോട് പറയാനും പലര്‍ക്കും ഭയമാണ്.
Post Your Comments