Complete ActorLalisam

മോഹന്‍ലാല്‍ കാരണമാണ് മകളുടെ കല്ല്യാണം, വീട് എല്ലാം നടന്നത്; നടി ശാന്തകുമാരി

തന്റെ മകളുടെ വിവാഹം നടക്കാതെ പോകേണ്ടതാണ്. എന്നാല്‍ മോഹന്‍ലാല്‍ കാരണമാണ് അത് നടന്നതെന്ന് നടി ശാന്തകുമാരി. അമൃതാ ടിവിയിലെ ലാല്‍സലാം എന്ന മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് ശാന്തകുമാരി ഇത് വെളിപ്പെടുത്തിയത്.

ശാന്തകുമാരിയുടെ വാക്കുകള്‍ ഇങ്ങനെ .. ‘എന്റെ ലാലിനെക്കുറിച്ച് പറയാന്‍ കുറേയുണ്ട്. എന്റെ രണ്ടാമത്തെ മകളുടെ കല്ല്യാണം നടക്കാതെ പോകേണ്ടതാണ്. എന്റെ മോഹന്‍ലാല്‍ കാരണമാണ് മകളുടെ കല്ല്യാണം ഭംഗിയായി നടന്നത്. ഇപ്പൊ ഞാന്‍ താമസിക്കുന്ന വീട് ലാലിന്റെ സന്മനസ്സുകൊണ്ട് എല്ലാവരും കൂടിച്ചേര്‍ന്ന് നിര്‍മിച്ച് തന്നതാണ്.അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും നന്നായി വരണം. എല്ലാ നന്മകളും നേരുന്നു”.

മോഹന്‍ലാലിനൊപ്പമുല്ല ചിത്രങ്ങളുടെ വിശേഷങ്ങളും താരം പങ്കുവച്ചു. ‘എനിക്ക് മോഹന്‍ലാലിനോട് ഇഷ്ടം തോന്നിയ ഒരു സംഭവമുണ്ടായി ആ സെറ്റില്‍. അന്ന് ഫിലോമിന ചേച്ചിയുടെ കാല് മുറിഞ്ഞിട്ട് അത് പഴുത്തിരിക്കുകയായിരുന്നു. കണ്ടാല്‍ അറപ്പ് തോന്നുന്ന തരത്തിലായിരുന്നു കാല്‍ ഇരുന്നത്. എന്നാല്‍, ഫിലോമിന ചേച്ചിയെ പൊക്കിയെടുത്ത് കൊണ്ടുപോകേണ്ട സീനില്‍ ഒരറപ്പും വെറുപ്പും കൂടാതെ ലാല്‍ അത് ചെയ്തു. അത് കണ്ടപ്പോള്‍ എനിക്ക് ലാലിനോട് വല്ലാതെ ഇഷ്ടം തോന്നി, വാത്സല്യം കലര്‍ന്നൊരു ഇഷ്ടം’. വിയറ്റ്നാം കോളനി സിനിമയുടെ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ നടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button