ബംഗലൂരു: ഭിന്നശേഷിക്കാരനെ എയര്‍ ഇന്ത്യ വിമാനത്തില്‍ അപമാനിച്ചതായി പരാതി. വിമാനത്തില്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന വീല്‍ചെയറില്‍ എത്തിയ ഭിന്നശേഷിക്കാരനെ കയറ്റാതെ ജീവനക്കാര്‍ അപമാനിച്ചിറക്കിവിട്ടു .
സംഭവം നടന്നത് ഡിസംബര്‍ 17നാണ്. ഇന്ത്യന്‍ സ്റ്റാറ്റിറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടിലെ ഗവേഷകന്‍ ആയ കൗഷിക് മജൂംദേര്‍ ബംഗലൂരുവില്‍ നിന്ന് കൊല്‍ക്കൊത്തയിലേക്ക് പോകുന്നതിനാണ് എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് എടുത്തത്. ജീവനക്കാര്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നോട് ഇലക്‌ട്രോണിക് വീല്‍ചെയര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. താന്‍ ഇത് അനുസരിച്ചുവെന്നും വീല്‍ചെയറിലെ ബാറ്ററി പ്രവര്‍ത്തന രഹിതമാക്കിയെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ അവര്‍ വീല്‍ചെയറിലെ വയറുകളും നീക്കണമെന്ന് നിര്‍ദേശിച്ചു. പക്ഷെ വളരെ സങ്കീര്‍ണതകളുള്ള ഉപകരണമായതിനാല്‍ അതിന് കഴിയില്ലെന്നും തനിക്കോ വിമാനത്താവള ജീവനക്കാര്‍ക്കോ അത് തിരിച്ചു വയ്ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ തനിക്ക് യാത്രാനുമതി നിഷേധിക്കുകയായിരുന്നുവെന്നും മജുംദേര്‍ പറയുന്നു.
Post Your Comments