Latest NewsIndiaNews

ജന്മദിനം ആഘോഷിക്കാൻ പറ്റാതെ ‘ഫെബ്രുവരി 30’ നു ജനിച്ച യുവാവ്

ബർത്ത് സർട്ടിഫിക്കറ്റിലെ പിഴവ് മൂലം ഓടി നടക്കുകയാണ് ഹർപ്രീത് സിങ്. വളരെ ഗുരുതരമായ പിഴവാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 20 1995 ഇത് ജനിച്ച ഹർപ്രീതിനു പക്ഷെ ജനന സർട്ടിഫിക്കറ്റിൽ അച്ചടിച്ച് വന്നത് ഫെബ്രുവരി 30 1995 എന്നാണ്.

ലുധിയാന സിവിൽ സർജൻ ഓഫീസിൽ നിന്ന് വന്ന സർട്ടിഫിക്കറ്റിലാണ് ഗുരുതരമായ ഈ പിഴവ് ഉണ്ടായത്. 2016 ഒക്ടോബർ 21 നാണ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തത്. സർട്ടിഫിക്കറ്റ് പ്രിന്റഡ് ആണെന്നും 3 ഉദ്യോഗസ്ഥർ ഇത് അപ്പ്രൂവ് ചെയ്യുന്നതായി ഒപ്പ് വച്ചിട്ടുണ്ടെന്നും ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇവർക്കും ഈ പിഴവ് കണ്ടെത്താൻ സാധിച്ചില്ല.

തുടർ പഠനത്തിനായി പാസ്സ്‌പോർട്ട് ആവശ്യമാകുകയും അതിന്റെ ഭാഗമായി ജനന സർട്ടിഫിക്കറ്റിലെ പിഴവ് ശരിയാക്കാൻ ഓഫീസുകൾ തോറും കയറി ഇറങ്ങുകയാണ് ഈ യുവാവ്. 2016 ഡിസംബർ 22 നു പിഴവ് തിരുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമത്രിയുടെ ഓഫീസിൽ പരാതി പെട്ടെന്നും യുവാവ് പറയുന്നു. പക്ഷെ ആരും ചെവി കൊള്ളുന്നില്ലെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button