KeralaLatest NewsIndiaNews

സംസ്ഥാനത്തിനു പ്രധാനമന്ത്രി 325 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് സംസ്ഥാനം രംഗത്ത് എത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനു വേണ്ടി അടിയന്തര പാക്കേജ് പ്രഖ്യാപിച്ചു. 325 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് പ്രഖ്യാപിച്ചത്. ഇതു ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് അനുവദിച്ചത്. മുമ്പ് കേന്ദ്രം 76 കോടി രൂപ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 325 കോടി രൂപ അനുവദിച്ചത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷംരൂപ വീതവും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. മാത്രമല്ല ഓഖി ചുഴലിക്കാറ്റില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കു ഒന്നര ലക്ഷം രൂപയും നല്‍കും.

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് മോദിയോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം കേരളം പ്രധാനമന്ത്രിയെ അറിയിച്ചത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് 325 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button