Latest NewsKeralaNewsTechnology

പൂട്ടിയ പ്രധാന ട്രോള്‍ ഗ്രൂപ്പ് വീണ്ടും വന്നു

ഫേസ്ബുക്കിലെ പ്രധാന ട്രോള്‍ പേജുകളിലൊന്നായ ഇന്റര്‍നാഷണല്‍ ചളു യൂണിയന്റെ പൂട്ടിയ ഗ്രൂപ്പ് വീണ്ടും വന്നു. മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ ഈ ഗ്രൂപ്പില്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് പേജ് പൂട്ടിക്കാനായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഗ്രൂപ്പ് ഒരു അറിയിപ്പുമില്ലാതെ അപ്രത്യക്ഷമായത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് വീണ്ടും ഗ്രൂപ്പ് പുനസ്ഥാപിച്ചത്. അഞ്ചു ലക്ഷത്തില്‍ അധികം പേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. പഴയ ഗ്രൂപ്പ് പൂട്ടിയ ഉടനെ അഡ്മിന്‍മാര്‍ പുതിയ ഗ്രൂപ്പ് അതേ പേരില്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button