കൊച്ചി : കൊച്ചിയില്‍ വീട്ടുകാരെ ബന്ദിയാക്കി തുടര്‍ കവര്‍ച്ച നടത്തിയതിന് പിന്നില്‍ പൂനെയില്‍ നിന്നുള്ള കൊള്ള സംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിലെ ആനന്ദ് കുമാറിന്‍റെ വീട്ടിലും പുല്ലേപ്പടിലെ വീട്ടിലും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കവര്‍ച്ച നടന്ന സ്ഥലങ്ങള്‍, മോഷണ രീതി എന്നിവ പരിശോധിച്ചാണ് ഇത് പൂനെയില്‍ നിന്നുള്ള സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ഇവരെ കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസം മുംബൈലിലെത്തിയ കൊച്ചി പോലീസ് മഹാരാഷ്‌ട്ര പോലീസിന്‍റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയാണ്. തീവണ്ടിയില്‍ സഞ്ചരിച്ച് കവര്‍ച്ച നടത്തുകയും മറ്റൊരു സ്ഥലത്തേക്ക് വളരെ വേഗം മാറിപ്പോകുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത്തരം സംഘത്തെക്കുറിച്ചുള്ള വിവരവും പോലീസ് തേടുകയാണ്. കവര്‍ച്ച ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും ഇതോടൊപ്പം കൊച്ചിയിലും പരിസരത്തും പോലീസ് സ്വീകരിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികളെ പിടികൂടാനാണ് ശ്രമമെന്നും ഐ.ജി പി വിജയന്‍ പ്രമുഖ വാര്‍ത്ത ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.
Post Your Comments