പത്തനംതിട്ട: സംസ്ഥാന പോഷകാഹാര ബ്യൂറോയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന പോഷകാഹാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ രജനി പ്രദീപ് നിര്‍വഹിച്ചു. മലയാളിയുടെ ഭക്ഷണശീലത്തില്‍ വന്ന മാറ്റം ആരോഗ്യമില്ലാത്ത ജനതയെ സൃഷ്ടിച്ചുവെന്നും ഇതിന് മാറ്റം വരുത്താന്‍ നാം പഴയ ഭക്ഷണശീലങ്ങളിലേക്ക് മടങ്ങിപോകേണ്ടതുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അനില്‍, കൗണ്‍സിലര്‍ സുശീല പുഷ്പന്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി.ജോസഫ്, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രേഖ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡി.ശശി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ റ്റി.കെ.അശോക് കുമാര്‍, എ.സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചീഫ് സയന്റിഫിക്ക് ഓഫീസര്‍ താരാകുമാരി ക്ലാസ് നയിച്ചു. പ്രദര്‍ശനം നാളെ (20ന്) വൈകിട്ട് സമാപിക്കും.
Post Your Comments