എന്തിനും ഏതിനും ഇപ്പോൾ ആധാർ നിർബന്ധമാക്കിയിരിക്കുന്നു. ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, ഇന്‍ഷറന്‍സ് കൂടാതെ മറ്റു സാമ്ബത്തിക ഇടപാടുകളില്‍ ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി സർക്കാർ നീട്ടിയിരുന്നു. ഏതൊരു കാര്യത്തിനും ആധാർ നിർബന്ധമായതിനാൽ പോക്കറ്റിലോ പേഴ്സിലോ ആധാര്‍ കാര്‍ഡ് കൊണ്ട് നടക്കാതെ മൊബൈലില്‍ കൊണ്ട് നടക്കാൻ എം ആധാര്‍ എന്ന ആപ്പിലൂടെ അവസരമൊരുക്കി യുഐഡിഎഐ(UIDAI).
ആന്‍ഡ്രോയിഡ് 3.0 വേര്‍ഷന്‍ മുതലുളള ഫോണുകളില്‍ ഈ ആപ്പ് ഉപയോഗിക്കാം. ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഉള്ള ഫോണുകളില്‍ സെക്യൂരിറ്റി ലോഗിന്‍ സേവനത്തിനായി ഈ രീതി ഉപയോഗിക്കാം മറിച്ച് അത്തരം സൗകര്യമില്ലാത്ത ഫോണുകളില്‍ ആധാര്‍ നമ്ബറും പാസ്സ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Post Your Comments