നിരാശമൂലം ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ഛത്തിസ്ഗട്ടിലാണ് സംഭവം നടന്നത്. 2 മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഡിപ്രെഷൻ മൂലം യുവാവ് പലപ്പോഴും ഭിത്തിയിൽ തല കൊണ്ടിടിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഈ നിരാശ തന്നെയാകും മരണത്തിനു കാരണമെന്നും ഇവർ പറയുന്നു.
വീട്ടുക്കാർ ഒറ്റപെടുത്തിയതാണ് നിരാശ ഉണ്ടാകാൻ കാരണമെന്ന് പറയുന്നു. വേറെ മതസ്ഥയായ 2002 ൽ വിവാഹം കഴിച്ചതിനെ തുടർന്നാണ് കുടുംബം ഇവരെ ഒറ്റപെടുത്തിയത്. വീട്ടുകാർക്ക് ഈ വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നു.
ഞായറാഴ്ചയാണ് കൂട്ടകൊലപാതകം നടക്കുന്നത്. ഭർത്താവ് അശോക് ഭാര്യ ജേശ്വരി( 24) യെയും മക്കളായ രാഗിണിയെയും ( 5), സാഗറിനെയും ( 2) കൊലപ്പെടുത്തിയശേഷം തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യക്ക് മുന്നേ ഇയാൾ ഒരു ആത്മഹത്യ കുറിപ്പും തയ്യാറാക്കി വച്ചിരുന്നു. മുത്തച്ഛനെ സംബോധന ചെയ്തു എഴുതിയ കത്തിൽ തനിക്ക് നല്ലൊരു പേരക്കുട്ടി ആകാൻ സാധിച്ചെന്ന് പരാമർശിക്കുന്നു.
Post Your Comments