Latest NewsNewsIndia

സൗദിയെ കടത്തിവെട്ടി ഇറാനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് ക്രൂഡ് ഓയില്‍ ഒഴുകുന്നു

 

 

ന്യൂഡല്‍ഹി : ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്നല്ല ഇറാനില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 2017-ഏപ്രില്‍ മുതല്‍ ഈ മാസം വരെയുളള കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇതിനുള്ള കാരണവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കാലയളവില്‍ ഇറാന്‍ സൗദി അറേബ്യയെ കടത്തിവെട്ടി ക്രൂഡ് ഓയിലിന് വില കുറച്ചിരുന്നു.

കേന്ദ്ര പെട്രാളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ ലോക്‌സഭയില്‍ പറഞ്ഞത് ഇങ്ങനെ, 2017-18 ല്‍ ആദ്യ ഏഴ് മാസത്തില്‍ സൗദിയില്‍ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. 21.9 മില്യണ്‍ ബാരല്‍ ഓയിലാണ് ഈ കാലയളവില്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇതേ കാലയളവില്‍ 25.8 മില്യണ്‍ ടണ്‍ ബാരല്‍ ഓയിലിന് ഇറാന്‍ സൗദിയുടേതിനേലും വളരെ കുറഞ്ഞ നിരക്കിലാണ് ഇന്ത്യക്ക് നല്‍കിയത്.

ഇറാന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഏഷ്യന്‍ രാജ്യങ്ങള്‍ ഇറാന്റെ ഏറ്റവും വല്യ ഉപഭോക്തൃ രാജ്യങ്ങലായി മാറി. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്ു മാത്രമാണ് ഇറാന്‍ ക്രൂഡ് ഓയില്‍ വില കുറച്ചു നല്‍കുന്നത്.

ഊര്‍ജ ഉത്പ്പാദന മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഒപ്പു വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button